വിവാദ മാർക്ക് ദാനം റദ്ദാക്കിയ സംഭവം: തോറ്റ വിദ്യാർത്ഥികളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് ശേഖരിക്കാൻ നേർക്കക്ക് നിർദേശം

മാർക്ക് ദാനം റദ്ദാക്കിയ സംഭവത്തിൽ പരാജയപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് ശേഖരിക്കാൻ നേർക്കക്ക് എംജി സർവകലാശാല നിർദേശം. അനധികൃതമായി മാർക്ക് നേടിയവരുടെ വിവരങ്ങൾ രേഖാമൂലം നൽകണമെന്ന് നോർക്ക ആവശ്യപ്പെട്ടിരുന്നു.

ബി ടെക് കോഴ്സിന് നൽകിയ മോഡറേഷൻ റദ്ദായതോടെ 118 വിദ്യാർത്ഥികളാണ് പരാജയപ്പെട്ടത്. അനർഹമായി ബിരുദം നേടിയവരുടെ വിവരം ലഭിച്ചില്ലെങ്കിൽ വിദേശ ജോലി തേടുന്നവരുടെ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ മുടങ്ങുമെന്ന് നോർക്ക അറിയിച്ചു.

Read Also: മാർക്ക് ദാന വിവാദം: ക്രമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്ന് കെടി ജലീൽ

കുറച്ച് ദിവസം മുമ്പാണ് വിവാദ മാർക്ക് ദാനം പിൻവലിക്കാൻ മഹാത്മഗാന്ധി സർവകലാശാല നടപടി ആരംഭിച്ചത്. സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെന്നറിയിച്ച് വിദ്യാർത്ഥികൾക്ക് മെമ്മോ അയച്ചു തുടങ്ങിയിരുന്നു. മാർക്ക് ദാനത്തിന്റെ ഗുണം ല്യമായ 118 വിദ്യാർത്ഥികളോട് സർട്ടിഫിക്കറ്റുകൾ തിരികെ ഹാജരാക്കാനാണ് സർവകലാശാലയുടെ നിർദേശം.

കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവ റദ്ദാക്കിയെന്നറിയിച്ചാണ് പരീക്ഷാ കൺട്രോളർക്ക് വേണ്ടി സെക്ഷൻ ഓഫീസർ വിദ്യാർത്ഥികൾക്ക് മെമ്മോ നൽകിയത്. മെമ്മോ ലഭ്യമായി 45 ദിവസത്തിനകം രേഖകൾ തിരികെ എത്തിക്കണമെന്നാണ് അറിയിപ്പ്.

 

 

 

mg university, norka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top