മലയാളികളുടെ സൗന്ദര്യറാണിയായി അൻസി

കേരളത്തിന്റെ സൗന്ദര്യ റാണിയായി അൻസി. സ്വയംവര- ഇംപ്രസാരിയോ മിസ് കേരള മത്സരത്തിൽ തിരുവന്തപുരം സ്വദേശിനി അൻസി വിജയിയായി. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ വച്ച് നടന്ന മത്സരത്തിൽ 22 പേരെ പിന്തള്ളിയാണ് അൻസി അഴകിന്റെ റാണിയായത്.

അൻജന ഷാജൻ ഫസ്റ്റ് റണ്ണറപ്പും അൻജന വേണു സെക്കന്റ് റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. 2018ലെ മിസ് കേരള പ്രതിഭാ സായിയും സിനിമാ അഭിനേതാവ് ഷെയിൻ നിഗവും ചേർന്ന് പുതിയ അഴകിന്റെ റാണിയെ കിരീടമണിയിച്ചു. മിസ് കൺജിനിയാലിറ്റിയായി തെരഞ്ഞെടുത്തതും ആൻസിയെയാണ്.

മത്സരത്തിന്റെ വിധികർത്താക്കളായത് സംവിധായികയും കോസ്റ്റ്യൂം ഡിസൈനറുമായ റോഷ്ണി ദിനകർ, യൂട്യൂബ് ചാനലായ കരിക്കിന്റെ ഫൗണ്ടറും ക്രിയേറ്റീവ് ഹെഡുമായ നിഖിൽ പ്രസാദ്, കൊറിയോഗ്രാഫർ സജ്‌ന നജാം, നർത്തകിയും അഭിനേത്രിയുമായ പാരീസ് ലക്ഷ്മി, കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ, സ്റ്റാലിയൺ ഗ്രൂപ്പ് ചെയർമാനും ഡയറക്ടറുമായ രാജീവ് നായർ, നേവൽ വൈവ്‌സ് വെൽഫെയർ അസോസിയേഷൻ സതേൺ റീജിയൺ പ്രസിഡന്റ് സപാന ചാവ്‌ല, കഥകളി ആർട്ടിസ്റ്റ് ഹരി പ്രിയ നമ്പൂതിരി എന്നിവരായിരുന്നു.

ഗ്രാന്റ് ഫിനാലെയിൽ മൂന്ന് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. ആദ്യ റൗണ്ടിൽ കണ്ടംപററി വേഷത്തിലും രണ്ടാം റൗണ്ടിൽ ഗൗണിലും മൂന്നാം റൗണ്ടിൽ ട്രെഡീഷണൽ സാരിയിലും സുന്ദരിമാരെത്തി. വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് വളരെ വേഗത്തിലാണ് ഓരോരുത്തരും മറുപടി പറഞ്ഞത്.

മറ്റ് സൗന്ദര്യ പട്ടങ്ങൾ നേടിയത് ഇവരാണ്: മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ, മിസ് ഫോട്ടോജെനിക് – അൻജന ഷാജൻ, മിസ് ടാലന്റ്- മാളവിക ഹരീന്ദ്രനാഥ്, മിസ് ബ്യൂട്ടിഫുൾ ഹെയർ- നവ്യ ദേവി, സോഷ്യൽ മീഡിയ സ്റ്റാർ, മിസ് ബ്യൂട്ടിഫുൾ സ്‌കിൻ- ചിത്തിര ഷാജി, മിസ് ബ്യൂട്ടിഫുൾ ഐസ്- അഗ്രത സുചിൻ, മിസ് വൈസ്- ബി അഞ്ജലി, മിസ് ഫിറ്റ്‌നെസ്- സിഎസ് ഗ്രീഷ്മ, മിസ് കേരള ടിക് ടോക് സ്റ്റാർ- ആർദ്ര ഷാജൻ (അഞ്ച് ലക്ഷം ഫോളോവേഴ്‌സ്). ആറ് ദിവസം കൊണ്ട് സുന്ദരികളെ മത്സരത്തിനായി ഒരുക്കിയത് നൂതൻ മനോഹറും പ്രിയങ്ക ഷായുമാണ്.

 

 

 

 

 

 

miss kerala 2019‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More