Advertisement

പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിന് ഇടയാക്കിയ കുഴി അടച്ചു

December 13, 2019
Google News 1 minute Read

പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിന് കാരണമായ കുഴി ജല അതോറിറ്റി ഇടപെട്ട് അടച്ചു. കളക്ടറുടെ നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയിലാണ് കുഴികള്‍ അടച്ചത്. അതേ സമയം റോഡിലെ അറ്റകുറ്റപണികള്‍ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് മാറ്റി.

Read More: പാലാരിവട്ടം അപകടം; മജിസ്റ്റീരിയൽ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

ഇന്നലെ രാവിലെ 7.45 ഓടെയായിരുന്നു കൂനമ്മാവ് സ്വദേശി യദുലാല്‍, പാലാരിവട്ടത്തിന് സമീപമുള്ള കുഴിയില്‍ വീണ് അപകടമുണ്ടായതും പിന്നീട് മരിച്ചതും. അപകടത്തില്‍ പെട്ട് തെറിച്ചുവീണ യദു ലാലിന്റെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇതിന് ശേഷം വലിയ രീതിയിലുള്ള പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Read More:കൊച്ചിയിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അപകടം നടന്ന സ്ഥലത്ത് എത്തി റോഡില്‍ കുത്തിയിരുന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി ജെപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ റോഡിലെ കുഴികള്‍ അടിയന്തിരമായി അടയ്ക്കാന്‍ ജല അതോറിറ്റിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here