റേപ്പ് ഇന്‍ ഇന്ത്യ: പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപി

ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളം. ബിജെപി വനിതാ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാഹുല്‍ മാപ്പ് പറയൂ എന്ന് മുദ്രാവാക്യം വിളിച്ച് ബിജെപി വനിതാ അംഗങ്ങള്‍ സഭയുടെ നടുതളത്തിലിറങ്ങി.
ഇന്ത്യയിലെ ഓരോ സ്ത്രീകളുടെ പേരിലും രാഹുല്‍ മാപ്പ് പറയണമെന്ന് ഗിരിരാജ് സിങ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മേയ്ക്ക് ഇന്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പരാമര്‍ശം നടത്തുന്നവരെ സഭയിലേക്ക് തെരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഈ ഘട്ടത്തില്‍ സഭയില്‍ ഇല്ലാത്ത ഒരംഗത്തിന്റെ പേര് ഉന്നയിക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു പറഞ്ഞു. ജാർഖണ്ഡിൽ റാലിക്കിടെ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കണെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ഇതെ തുടർന്നുള്ള ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവച്ചു.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ബലാത്സംഗ കേസുകളില്‍ ശ്രദ്ധകൊണ്ടുവരാനാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയതെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. അതേസമയം റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നരേന്ദ്ര മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണു ശ്രമിക്കുന്നതെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
#WATCH BJP MP Locket Chatterjee in Lok Sabha on Rahul Gandhi’s rape in India’ remark: Modi ji said ‘Make in India’ but Rahul ji said ‘rape in India’, he is welcoming everybody that come and rape us..this is an insult to Indian women and to Bharat Mata. pic.twitter.com/nvBa9Bhwvj
— ANI (@ANI) December 13, 2019
Story Highlights- Rahul Gandhi, apology, rape in India, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here