ഉദയംപേരൂർ വിദ്യക്കൊലക്കേസ്: പ്രതികളെ ഇന്ന് വീട്ടിലും തൃപ്പൂണിത്തുറയിലുമെത്തിച്ച് തെളിവെടുപ്പ്

ഉദയംപേരൂരിൽ കാണാതായ വിദ്യയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രേംകുമാറിനെയും സുനിതയെയും ഇന്ന് വീട്ടിലും തൃപ്പൂണിത്തുറയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
കൊല നടത്താൻ ഉപയോഗിച്ച കയർ വാങ്ങിയത് തൃപ്പൂണിത്തുറയിലെ കടയിൽ നിന്നാണ് എന്നാതായിരുന്നു പ്രതി പ്രേംകുമാറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
കൂടാതെ വിദ്യയെ അബോധാവസ്ഥയിലാക്കാൻ പ്രതികൾ മദ്യം വാങ്ങിയ തൃപ്പൂണിത്തുറ ചൂരക്കാടുള്ള ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിലും പ്രതികളെ എത്തിച്ച് തെളിവുകൾ ശേഖരിക്കും. ശേഷം ഇവരെ തിരുവനന്തപുരം പേയാടുള്ള വില്ലയിലും മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. കൂടാതെ കൊലപാതകത്തിൽ പങ്കുള്ള പ്രതികളുടെ സുഹൃത്തിനെ ഉടൻ കസ്റ്റഡിയിൽ എടുത്തേക്കുമെന്നും സൂചനയുണ്ട്.
udayamperoor vidya murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here