ആവശ്യമെങ്കിൽ സ്ത്രീ സുരക്ഷയ്ക്കായി ആന്ധ്ര മോഡൽ നിയമ ഭേദഗതി കേരളത്തിലും നടപ്പിലാക്കും : കെകെ ശൈലജ

ആവശ്യമെങ്കിൽ സ്ത്രീ സുരക്ഷയ്ക്കായി ആന്ധ്ര മോഡൽ നിയമ ഭേദഗതി കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. നിലവിൽ കേരളത്തിൽ നിയമത്തിന്റെ അഭാവമില്ലന്നും നിയമങ്ങൾ നടപ്പിലാക്കുന്നതിൽ വരുന്ന കാലതാമസമാണ് പരിഹരിക്കേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആന്ധ്രയിലെ നിയമ ബദഗതിയെ കുറിച്ച് പഠിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ നിയമങ്ങളുടെ അഭാവം കേരളത്തിൽ ഇല്ല. ഉള്ള നിയമങ്ങൾ കടുത്തതാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിയമങ്ങൾ പ്രാവർതിക്കമാക്കുന്നതിൽ കാലതാമസം വരുന്നുണ്ടെന്നും ഇത് പരിഹരിക്കേണ്ടതാണെന്നും മന്ത്രി കെ.കെ ശൈലജ കോഴിക്കോട് പറഞ്ഞു. അതേസമയം ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റ കൃത്യങ്ങൾ കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Read Also : ആന്ധ്രാ പ്രദേശിൽ 60 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; വീടിന് ചുറ്റും മുളകുപൊടി തൂവി
ആന്ധ്ര പ്രദേശിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായുള്ള ദിശ നിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രി സഭ അംഗീകാരം നൽകിയിരുന്നു. ബലാത്സംഗ കേസുകളിൽ 21 ദിവസത്തിനുള്ളിൽ വധ ശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിയമ ഭേദഗതിയ്ക്കായി ആന്ധ്ര സർക്കാർ തയ്യാറായത്.
Story Highlights- Hyderabad, KK Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here