Advertisement

ഫാസ്ടാഗ് പരിഷ്‌കരണം: ടോളുകളിൽ വൻ ഗതാഗതക്കുരുക്ക്

December 14, 2019
Google News 1 minute Read

ഫാസ്ടാഗ് പരിഷ്‌കരണം നടപ്പിലാക്കാനിരിക്കെ തൃശൂർ പാലിയേക്കരയിലും പാലക്കാട് വാളയാറിലും കൊച്ചി കുമ്പളത്തും ടോളുകളിൽ വൻ ഗതാഗതക്കുരുക്ക്. വാഹനങ്ങളുടെ വലിയ നിരയാണ് ടോൾ പ്ലാസകൾക്ക് മുമ്പിൽ. ചിലയിടത്ത് പൊലീസ് ഇടപെട്ട് ടോൾ ഒഴിവാക്കി വാഹനങ്ങളെ കടത്തിവിട്ടു.

Read Also: ഫാസ്ടാഗ്; അറിയേണ്ട കാര്യങ്ങൾ ഇതൊക്കെ

എറണാകുളത്ത് കുമ്പളത്ത് പതിനഞ്ച് മിനുറ്റ് വരെ കാത്ത് നിന്നാണ് വാഹനങ്ങൾ ടോൾ കടന്ന് പോകുന്നത്. ബ്ലോക്ക് ഇടപ്പള്ളി മുതൽ കുമ്പളം വരെയുണ്ട്. നിലവിൽ വൈറ്റിലയിലും കുണ്ടന്നൂരിലും മേൽപ്പാല നിർമാണം നടക്കുന്നതിനാൽ ആ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കാണ്. ഇപ്പോൾ ടോൾ പ്രശ്‌നം കൂടി യാത്രക്കാരുടെ സമയം കവരുന്നു. ജനങ്ങൾക്ക് ഒന്നര മണിക്കൂറിലധികം ബ്ലോക്കിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്.

കുമ്പളത്തെ ടോൾ പ്ലാസയിൽ നിലവിൽ നാല് ലെയ്‌നിൽ മൂന്നിലും പണം നൽകി ടോൾ പിരിക്കുകയാണ്, നാളെ മുതൽ ഒന്നിൽ മാത്രമേ നേരിട്ട് പണം സ്വീകരിക്കൂ. ബാക്കി ഇടങ്ങളിൽ ഫാസ്ടാഗ് വഴിയായിരിക്കും പണം പിരിക്കുക. ഇന്ന് അർധരാത്രി മുതൽ നിയമം കൂടുതൽ കർശനമാക്കുകയാണ്. ഇതിനിടെ ഫാസ്ടാഗിന് സാങ്കേതിക പിഴവുണ്ടെന്നും യാത്രക്കാർ ആരോപിക്കുന്നുണ്ട്.

 

 

 

fastag, road block

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here