പുതിയ ഫീച്ചർ അവതരിപ്പിച്ച് ജി-മെയിൽ

ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ജിമെയിൽ. മെയിൽ അയക്കുമ്പോൾ പല മെയിലുകളിലെ സന്ദേശങ്ങൾ ഒന്നിച്ച് അറ്റാച്ച് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

നിലവിൽ ഒരു വ്യക്തിക്ക് പല സന്ദേശങ്ങളിലെ വിവരങ്ങൾ ഒന്നിച്ച് അയക്കണമെങ്കിൽ ഒരോ ഇമെയിലും ഫോർവേഡ് ചെയ്താൽ മാത്രമേ സാധിക്കു. എന്നാൽ പുതിയ ഫീച്ചറിലൂടെ എല്ലാ സന്ദേശങ്ങളും ഒരൊറ്റ മെയിലിൽ അറ്റാച്ച് ചെയ്ത് അയക്കുവാൻ സാധിക്കും.

ഇതിന് പുറമെ ഒരോ അറ്റാച്ച്‌മെന്റിനും പ്രത്യേകമായി റിപ്ലേ ചെയ്യാനുള്ള സൗകര്യവും പുതിയ ഫീച്ചറിലൂടെ ലഭിക്കും. ഉടൻ തന്നെ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന.

Story Highlights- Gmailനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More