Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റിൽ

December 14, 2019
Google News 1 minute Read

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റിൽ. ചെന്നൈ തിരുവാരൂരിലാണ് സംഭവം. പതിമൂന്നും പതിനാലും വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് മുത്തശ്ശി വിജയലക്ഷ്മി വിറ്റത്.

പെൺകുട്ടിയുടെ പിതാവ് കൂലിത്തൊഴിലാളിയാണ്. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. ഇരുവരുടേയും അറിവില്ലാതെയായിരുന്നു വിജയലക്ഷ്മി കുട്ടികളെ വിറ്റത്. സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടർന്നാണ് കുട്ടികളെ വിറ്റതെന്ന് മുത്തശ്ശി മൊഴി നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ ഇടപെടലിലൂടെ പെൺകുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയിൽ നിന്ന് മോചിപ്പിച്ചു. കുട്ടികളെ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർക്ക് കൈമാറി. ബാലവേല നിരോധന നിയമപ്രകാരം വിജയലക്ഷ്മിക്കും ഇടനിലക്കാർക്കുമെതിരെ കേസെടുത്തു.

Story highlights- grandmother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here