ഓർമ നഷ്ടപ്പെട്ട വയോധികൻ ബന്ധുക്കളെ തേടുന്നു

ഓർമ നഷ്ടപ്പെട്ട വയോധികൻ ബന്ധുക്കളെ തേടുന്നു. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലാണ് വയോധികൻ ഉള്ളത്.

ഉച്ചയ്ക്ക് 1.30 മുതൽ ഈ സമയം വരെ വയോധികൻ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലാണ് തുടരുന്നത്. ചില സമയത്ത് വയോധികന് ഓർമ വരുമെങ്കിലും ചിലതൊന്നും ഓർത്തെടുക്കാൻ വൃദ്ധന് സാധിക്കുന്നില്ല. ഓർമ തിരിച്ചുവരുമ്പോൾ കൃത്യമായി പറഞ്ഞ് തരാമെന്ന് വയോധികൻ ട്വന്റിഫോർ പ്രതിനിധിയോട് പറയുന്നു.

Read Also : തൃശൂർ കേച്ചേരിയിൽ ബാങ്ക് കവർച്ചാ ശ്രമം: മോഷ്ടാവ് ഓടി രക്ഷപ്പെട്ടു

വയോധികന്റെ പേര് എന്താണെന്നോ വീട് എവിടെയാണെന്നോ അറിയില്ല. ഇയാളുടെ ഭാര്യ നേരത്തെ മരിച്ചുപോയതാണെന്ന് വയോധികൻ പറഞ്ഞു. രണ്ട് പെൺമക്കളെയും വിവാഹം കഴിപ്പിച്ചയച്ചു.

നിലവിൽ ഓർമ നഷ്ടപ്പെട്ട ഈ വയോധികനെ വീട്ടിലെത്തിക്കാൻ പ്രേക്ഷകരുടെ സഹായം തേടുകയാണ് ട്വന്റിഫോർ. തിരിച്ചറിയുന്ന വ്യക്തികൾക്ക് ട്വന്റിഫോറിന്റെ നമ്പറിലേക്കോ (0484-2830500), തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റുമായോ ബന്ധപ്പെടാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top