Advertisement

കെഎസ്ഇബി മസ്ദൂര്‍ നിയമനത്തിലെ കൂടുതല്‍ ക്രമകേടുകള്‍ പുറത്ത്

December 14, 2019
Google News 1 minute Read

കെഎസ്ഇബി മസ്ദൂര്‍ നിയമനത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. വയസും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന വ്യാജരേഖകളുപയോഗിച്ചാണ് അന്‍പതോളം പേര്‍ക്ക് നിയമനം നല്‍കിയത്. ബോര്‍ഡില്‍ 1200 ദിവസം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താനുള്ള കേസ് നടക്കുമ്പോള്‍ ഇപ്പോള്‍ നിയമനം ലഭിച്ചവരില്‍ പലരും സ്‌കൂളില്‍ പഠിക്കുകയായിരുന്നു. പത്താംക്ലാസു പരാജയപ്പെട്ടവര്‍ക്കുള്ള നിയമനത്തിനായി ബിരുദാനന്തര ബിരുദധാരികളേയും ഉള്‍പ്പെടുത്തിയാണ് കെഎസ്ഇബി പട്ടിക തയാറാക്കിരികുന്നത്.

2004 ഡിസംബര്‍ 15-ന് കെഎസ്ഇബിയില്‍ താത്കാലിക അടിസ്ഥാനത്തില്‍ വര്‍ക്ക്‌മെന്‍ വിഭാഗത്തില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താന്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. 2002ലാണ് തൊഴിലാളികള്‍ ഈ ആവശ്യവുമായി പാലക്കാട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെ സമീപിക്കുന്നത്. 1200 ദിവസം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതിനെതിരെ ബോര്‍ഡ് ഹൈക്കോടതിയേയും സുപ്രിംകോടതിയേയും സമീപിച്ചെങ്കിലും ട്രിബ്യൂണലിന്റെ ഉത്തരവ് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് ബോര്‍ഡ് നിയമനം നല്‍കി തുടങ്ങിയത്. ഇതിലാണ് ആളുകളെ തിരുകിക്കയറ്റി നിയമനം നടത്തിയത്.

Story Highlights- KSEB Mazdoor appointment,  forged documents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here