ഓർമ നഷ്ടപ്പെട്ട വയോധികനെ തിരിച്ചറിഞ്ഞു

ഓർമ നഷ്ടപ്പെട്ട വയോധികനെ തിരിച്ചറിഞ്ഞു. എംഎം ജോൺ എന്നാണ് ഇയാളുടെ പേര്. കോട്ടയ ചിങ്ങവനം സ്വദേശിയാണ് എംഎം ജോൺ. 24 വാർത്ത കണ്ട് മകനാണ് തിരിച്ചറിഞ്ഞത്.

ഉച്ചയ്ക്ക് 1.30 മുതൽ ഈ സമയം വരെ ജോൺ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലായിരുന്നു. ചില സമയത്ത് ജോണിന് ഓർമ വരുമെങ്കിലും ചിലതൊന്നും ഓർത്തെടുക്കാൻ സാധിച്ചിരുന്നില്ല. ജോണിന്റെ പേര് എന്താണെന്നോ വീട് എവിടെയാണെന്നോ അറിയുമായിരുന്നില്ല. ഇയാളുടെ ഭാര്യ നേരത്തെ മരിച്ചുപോയതാണെന്ന് ജോൺ പറഞ്ഞിരുന്നു.

Read Alsoഓർമ നഷ്ടപ്പെട്ട വയോധികൻ ബന്ധുക്കളെ തേടുന്നു

ഓർമ നഷ്ടപ്പെട്ട ജോണിനെ വീട്ടിലെത്തിക്കാൻ പ്രേക്ഷകരുടെ സഹായം ട്വന്റിഫോർ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മകൻ അച്ഛനെ തിരിച്ചറിഞ്ഞ് ട്വന്റിഫോറുമായി ബന്ധപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top