നോര്‍ക്ക റുട്ട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വനിത നഴ്സുമാര്‍ക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (എംഒഎച്ച്) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), കാര്‍ഡിയാക് സര്‍ജറി, എമര്‍ജന്‍സി, ഓണ്‍ക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഡിസംബര്‍ 23 മുതല്‍ 27 വരെ കൊച്ചിയിലും, ബാംഗ ളൂരുവിലും അഭിമുഖം നടക്കും. 19 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി . കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

 

Story Highlights- Opportunity, nurses, Saudi Ministry of Health, Norka Rutz

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top