വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്

വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. വിന്‍ഡീസ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റിംഗ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്നും അത് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു.
രണ്ട് സ്പിന്നര്‍മാരെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ടീമില്‍ കേദാര്‍ ജാദവ് മടങ്ങിയെത്തി. മനീഷ് പാണ്ഡെ, മായങ്ക് അഗര്‍വാള്‍, യുസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഇന്ന് കളിക്കുന്നില്ല.
രോഹിത് ശര്‍മയും കെഎല്‍ രാഹുലും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. കേദര്‍ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ദീപക് ചാഹറും മുഹമ്മദ് ഷമിയും പേസ് ബൗളിംഗ് നിയന്ത്രിക്കും.
Story Highlights- India vs West Indies, first ODI against
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here