കടമെടുത്ത് ഉള്ളി കൃഷിചെയ്ത കര്‍ഷകന്‍ ഇന്ന് കോടീശ്വരന്‍

ഉള്ളി അരിയുമ്പോള്‍ കണ്ണുനിറയാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഉള്ളി വില റോക്കറ്റ്‌പോലുള്ള ഉയര്‍ന്നതില്‍ സന്തോഷിക്കുന്ന ഒരാളുണ്ട്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ കര്‍ഷകനായ മല്ലികാര്‍ജുന. എന്താണ് കാരണമെന്നല്ലേ..? കടം വാങ്ങി കൃഷി ഇറക്കിയ മല്ലികാര്‍ജുന ഒരുമാസം കൊണ്ട് കോടീശ്വരന്‍ ആയിരിക്കുകയാണ്.

42 കാരനായ മല്ലികാര്‍ജുന ലോണെടുത്താണ് ഉള്ളി കൃഷി ചെയ്തത്. വില കുറയുകയോ, വിളവ് കുറയുകയോ ചെയ്തിരുന്നെങ്കില്‍ താന്‍ വലിയ കടത്തിലായി പോകുമായിരുന്നുവെന്ന് മല്ലികാര്‍ജുന പറയുന്നു. ഉള്ളി വില കിലോയ്ക്ക് 200 രൂപയ്ക്ക് അടുത്തായിരുന്ന സമയത്ത് 240 ടണ്‍ ഉള്ളിയാണ് മല്ലികാര്‍ജുന വിറ്റത്.
മല്ലികാര്‍ജുന ഇപ്പോള്‍ ചിത്രദുര്‍ഗയിലെ സ്റ്റാറാണ്.

കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഒരു നല്ല വീട് പണിയണമെന്നാണ് ആഗ്രഹമെന്നും മല്ലികാര്‍ജുന പറയുന്നു. 10 ഏക്കര്‍ നിലമാണ് മല്ലികാര്‍ജുനയ്ക്ക് സ്വന്തമായുള്ളത്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് മല്ലികാര്‍ജുനയ്ക്ക് ലാഭമായി കിട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top