Advertisement

പൗരത്വ രജിസ്റ്റർ തയാറാക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന്; വി മുരളീധരനെ തള്ളി തോമസ് ഐസക്ക്

December 15, 2019
Google News 6 minutes Read

സംസ്ഥാനത്തിന് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അധികാരമില്ലെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസ്താവനയെ തള്ളി ധനമന്ത്രി ടിഎം തോമസ് ഐസക്ക്. കേരളത്തിലെ പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്. കേന്ദ്രം ആഗ്രഹിക്കുന്ന പൗരത്വ രജിസ്റ്റർ സംസ്ഥാന സർക്കാർ തയാറാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: പൗരത്വ ഭേദഗതി, എൻആർസി; ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ ടീം

കൂടാതെ ട്വിറ്ററിലും വിഷയത്തെപ്പറ്റി അദ്ദേഹം കുറിച്ചിട്ടുണ്ട്. കേരളം പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒന്നിച്ച് പോരാടും. രാജ് ഭവന് മുന്നിൽ നിയമത്തിനെതിരെ നടത്തുന്ന സത്യാഗ്രഹം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ബിജെപി ഒഴികെയുള്ള പ്രതിപക്ഷ-ഭരണപക്ഷ നേതാക്കളും പങ്കെടുക്കും. ഇതിലുമധികം സഹിക്കാൻ കഴിയില്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനമെടുത്തു. ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറത്ത് ചേർന്ന വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

 

nrc preparing right for state not for centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here