Advertisement

കായംകുളത്ത് കഞ്ചാവ് സംഘം വീട് കയറി ആക്രമിച്ചു; പത്രപ്രവർത്തകന് കുത്തേറ്റു

December 16, 2019
Google News 1 minute Read
two bjp workers attacked in thiruvananthapuram

കായംകുളം കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തിൽ പത്രപ്രവർത്തകന് കുത്തേറ്റു. ഡക്കാൻ ക്രോണിക്കൾ ആലപ്പുഴ ലേഖകൻ കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിനാണ് കുത്തേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള സുധീഷ് അപകട നില തരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പത്രപ്രവർത്തകന് നേരെയുള്ള, കഞ്ചാവ് സംഘത്തിന്റെ കൊലപാതക ശ്രമം നടന്നത്. കൃഷ്ണപുരത്തെ സുധീഷിന്റെ അയൽവാസികളുടെ നേതൃത്വത്തിൽ നടന്ന കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതാണ് വീട് കയറിയുള്ള അക്രമത്തിൽ കലാശിച്ചത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ സുനീഷിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളായ താമരാക്ഷൻ, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു സുധീഷിന് നേരെയുള്ള അക്രമണം.

സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് കാരണമെന്നുമാണ് വിവരം. അക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അപലപിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Story Highlights- Assault,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here