Advertisement

പൗരത്വ ഭേദഗതി നിയമം; റിപബ്ലിക് ദിനത്തില്‍ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല

December 16, 2019
Google News 2 minutes Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപബ്ലിക് ദിനത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും മനുഷ്യച്ചങ്ങല തീര്‍ക്കുക.

ചങ്ങലയുമായി യുഡിഎഫ് സഹകരിക്കണമെന്നാണ് ആഗ്രഹമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നടന്ന സത്യഗ്രഹത്തിന് സമാനമായി മനുഷ്യച്ചങ്ങലയും സംയുക്തമായി സംഘടിപ്പിക്കാനാണ് പദ്ധതി.

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി പ്രതിഷേധ പരിപാടികളില്‍ സഹകരിക്കില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും ഇടതുമുന്നണി യോഗം തീരുമാനിച്ചു.

Story Highlights- Citizenship Amendment Act; LDF human chain on Republic Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here