Advertisement

‘രാജ്യമെങ്ങും പ്രതിഷേധ കാറ്റ്’ ; പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് ഇന്ത്യ; വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ

December 16, 2019
Google News 17 minutes Read

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാല മുതൽ കേരളത്തിൽ വരെ അതിന്റെ അലയൊലികൾ കത്താതെ നിൽക്കുന്നു. നിരവധി പ്രതിഷേധങ്ങൾക്കും അതിനെ ചെറുക്കാൻ പൊലീസ് നടത്തുന്ന ആക്രമണ പരമ്പരകൾക്കുമാണ് ജാമിഅ മില്ലിയ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്.

Read Also : മുടിയിൽ പിടിച്ചു വലിച്ചു; ഫോൺ തല്ലിപ്പൊട്ടിച്ച് അസഭ്യം പറഞ്ഞു: പൊലീസിനെതിരെ ബിബിസി മാധ്യമപ്രവർത്തക

സർവകലാശാലയ്ക്കകത്തേക്ക് അനുമതിയില്ലാതെ ഇരച്ചുകയറി പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയാണ്. എന്നിട്ടും പോരാട്ടവീര്യം ഒരു തരിമ്പ് പോലും കെട്ടടങ്ങാതെ വിദ്യാർത്ഥികൾ രാപ്പകലില്ലാതെ തങ്ങളുടെ രാജ്യത്ത് മതേതരത്വം ഉറപ്പാക്കാൻ, തങ്ങളുടെ സഹോദരങ്ങൾക്കെതിരായ അനീതി ഇല്ലാതാക്കാൻ സമരം ചെയ്യുകയാണ്… പ്രതിഷേധിക്കുകയാണ്.. പോരാടുകയാണ്.

Read Also : എന്താണ് രാജ്യം ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി ബിൽ ? [24 Explainer]

ഇന്നലെ രാത്രി കേരളത്തിൽ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പതിനൊന്ന് മണിയോടെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് ബാരിക്കേഡുകൾ വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Read Also : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

അസം, ഡൽഹി, ബംഗളൂരു, മുംബൈ, മേഘാലയ, തമിഴ്‌നാട്, കേരളം…പ്രതിഷേധ കാറ്റ് പാറാത്ത ഇടങ്ങൾ ഇന്ത്യയിൽ ചുരുക്കം. ശക്തമായ പ്രതിഷേധത്തിന്റെ തീ കാറ്റ് പാറുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ചിത്രങ്ങൾ പറയുന്നത് വെറുമൊരു പ്രതിഷേധത്തിന്റെ കഥയല്ല. മതത്തിന്റെ പേരിൽ ഇന്ത്യയെന്ന മഹാരാജ്യത്തെ വിഭജിക്കാൻ നോക്കുന്ന ഭരണകൂടത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ, പോരാട്ടവീര്യത്തിന്റെ കഥയാണ്.


മലപ്പുറം പെരിന്തൽമണ്ണയിൽ ഡിവൈഎഫ്‌ഐ മാർച്ച്

ഡൽഹി ജന്തർ മന്ദിറിന് മുന്നിലെ പ്രതിഷേധം


ഡൽഹിയിലെ പ്രതിഷേധം


ഡൽഹി ജാമിയ മില്ലിയയിലെ പ്രതിഷേധം


മുംബൈയിലെ പ്രതിഷേധം


ഷില്ലോംഗിലെ പ്രതിഷേധം

Story Highlights- CAA, Citizenship Amendment Act,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here