വരാപ്പുഴ കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പറവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ആകെ ഒൻപത് പ്രതികളുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. റൂറൽ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ് ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ. വടക്കൻ പറവൂർ സിഐയായിരുന്ന ക്രിസ്പിൻ സാം ആണ് അഞ്ചാം പ്രതി. ആരോപണവിധേയനായ ഡിഐജി എ.വി. ജോർജിനെ സാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.
2018 ഏപ്രിൽ 9ന് എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്രീജിത്തിന്റെ മരണം കസ്റ്റഡി മർദനത്തെ തുടർന്നുള്ളതാണെന്നായിരുന്നു
ഫോറൻസിക് നിഗമനവും. പോസ്റ്റ്‌മോർട്ടത്തിൽ 18 മുറിവുകളായിരുന്നു ശ്രീജിത്തിന്റെ ശരീരത്തിൽ കണ്ടെത്തിയത്. ജനനേന്ദ്രിയ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകൾ മർദനത്തെ തുടർന്നാണെന്നായിരുന്നു ഫോറൻസിക് വിദഗ്ധരുടെ നിഗമനം. വൃഷണങ്ങളുടെ ഉള്ളിൽ രക്തം കട്ടപിടിച്ചിരുന്നു. പൊലീസ് മർദനക്കേസുകളുടെ സ്ഥിരം സ്വഭാവമുള്ള ക്ഷതങ്ങളാണിവയെന്നും ഫോറൻസിക് കണ്ടെത്തിയിരുന്നു.
story highlights- varappuzha custody death, charge sheet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here