വീണ്ടും റെക്കോർഡ് ഭേദിച്ച് ഓഹരി സൂചികകൾ

റെക്കോർഡ് ഭേദിച്ച് ഓഹരി സൂചികകൾ. സെൻസെക്‌സ് 0.61 ശതമാനം ഉയർന്ന് 41187.72 പോയന്റും നിഫ്റ്റി 57 പോയന്റ് ഉയർന്ന് 12111ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള ഓഹരി സൂചികളിലെ നേട്ടം ഇന്ത്യൻ വിപണികളിലും കാര്യമായി രീതിയിൽ പ്രതിഫലിക്കുന്നുണ്ട്.

വാഹനം, ലോഹം, ബാങ്കിംഗ് എന്നിവയുടെ ഓഹരികൾ മികച്ച നേട്ടമാണ് ഉണ്ടാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഓഹരി സൂചികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഗെയിൽ, യുപിഎൽ, ഒഎൻജിസി, ഐഒസി, എൻടിപിസി, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top