പ്രതിഷേധിച്ചവർ തന്നെ കാമ്പസ് വൃത്തിയാക്കി; ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി സമൂഹ മാധ്യമങ്ങൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടന്ന ജാമിഅ മില്ലിയയിൽ സർവകലാശാലയും പരിസരവും വൃത്തിയാക്കി വിദ്യാർത്ഥികൾ. ബിസ്‌ക്കറ്റ് പായ്ക്കറ്റുകളും, ചായ കപ്പുകളും, വെള്ളക്കുപ്പികളും കൊണ്ട് നിറഞ്ഞിരുന്നു സർവകലാശാല കാമ്പസും പരിസരവും. സർവകലാശാല വിദ്യാർത്ഥികൾ തന്നെ ഇവ പെറുക്കിയെടുത്ത് കാമ്പസ് വൃത്തിയാക്കി. റോഡുകളും മാലിന്യരഹിതമാക്കി.
Read Also: വെടിവെപ്പുണ്ടായി വിരൽ മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് ജാമിഅ മില്ലിയ സംഘം
Jamia Milia students and alumni cleaning up the streets after demonstration against CAA on Monday pic.twitter.com/ylrqrYCf8A
— Northeast Today (@NorthEastToday) December 17, 2019
സർവകലാശാല വൃത്തിയാക്കിയതിനെക്കുറിച്ച് ജാമിഅയിലെ വിദ്യാർഥിയായ ആഖിബ് പറയുന്നത് ഇങ്ങനെ:’ഇത് ഞങ്ങളുടെ കാമ്പസാണ്. ഇത് വൃത്തിയായി സൂക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അതുകൊണ്ട് ജാമിഅയിലെ വിദ്യാർത്ഥികൾ, ചപ്പുചവറുകൾ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.’ ഇനിയും പ്രതിഷേധവും വൃത്തിയാക്കലും തുടരുമെന്നും വിദ്യാർത്ഥികൾ പറയുന്നു.
സർവകലാശാലയും പരിസരവും വൃത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണമെത്തിച്ച് പ്രദേശവാസികളും കൂടെയുണ്ട്.
ശനിയാഴ്ച മുതൽ വിദ്യാർത്ഥികൾ ജാമിഅ മില്ലിയയിൽ പ്രതിഷേധം തുടങ്ങിയിരുന്നു. വിദ്യാർത്ഥികൾ നിയമം കൈയിലെടുത്തെന്നാണ് അധികൃതർ ആരോപിക്കുന്നത്. എന്നാൽ ഇവിടത്തെ പൊലീസ് നടപടികളെ തുടർന്ന് രാജ്യം മുഴുവൻ പ്രതിഷേധക്കടലാവുകയായിരുന്നു.
പ്രതിഷേധത്തിന് ശേഷം കാമ്പസ് പരിസരത്തെ മാലിന്യം നീക്കം ചെയ്യാൻ തയാറായ വിദ്യാർത്ഥികളെ സമൂഹ മാധ്യമങ്ങളിൽ എല്ലാവരും അഭിനന്ദിക്കുകയാണ്.
jamia millia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here