Advertisement

വള്ളത്തില്‍ വിദേശ കപ്പലിടിച്ച് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു

December 17, 2019
Google News 2 minutes Read

തിരുവനന്തപുരം പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ വിദേശ കപ്പലിടിച്ചു. വള്ളത്തിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു സഞ്ചരിച്ച ദുബായില്‍ നിന്നുള്ള ആഡംബര കപ്പലാണ് അപകടമുണ്ടാക്കിയത്.

ഇന്ന് പുലര്‍ച്ചെ പൂന്തുറയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ വള്ളത്തിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കരയില്‍ നിന്ന് പതിനാറ് നോട്ടിക്കല്‍ മൈല്‍ അകലെ യുഎം- 590 ദുബായ് വിശാഖപട്ടണം കപ്പലാണ് വള്ളത്തില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വള്ളം രണ്ടായി പിളര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന പൂന്തുറ സ്വദേശികളായ സഹായ രാജു, സഹായം, റെയ്മണ്ട്, ജെയിംസ്, സുബിന്‍, രഞ്ജു എന്നിവര്‍ക്കാണ് പരുക്കേറ്റത്. വള്ളത്തില്‍ നിന്ന് തെറിച്ച വീണ ഇവര്‍ രണ്ടരമണിക്കൂറോളം കടലില്‍ കിടന്നു.

സമീപത്തുണ്ടായിരുന്ന മറ്റൊരു വള്ളമാണ് ഇവരെ കരയിലെത്തിച്ചത്. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. കപ്പലുകള്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്നത് പതിവാണെന്ന് മത്സ്യതൊഴികള്‍ക്ക് പരാതിയുണ്ട്. മത്സ്യതൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരദേശ പൊലീസ് കേസെടുത്തു. കപ്പല്‍ ദൂരപരിധിയായ 21 നോട്ടിക്കല്‍ മൈല്‍ തെറ്റിച്ചെന്നാണ് തീരദേശസേനയുടെയും നിഗമനം. കേസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറാനാണ് സാധ്യത.

 

Story Highlights- Six fishermen were injured,  foreign boat

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here