പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവയ്ക്കണം; നിര്‍ദേശം നല്‍കി; കേന്ദ്രസഹമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്ന ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ വെടിവയ്ക്കണമെന്ന് കേന്ദ്രസഹമന്ത്രി. കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദിയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

ആരെങ്കിലും പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ വെടിവയ്ക്കാമെന്ന് ജില്ലാ ഭരണകൂടത്തോടും റെയില്‍വേ അധികൃതരോടും പറഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രി എന്ന നിലയിലാണ് ഈ നിര്‍ദേശം നല്‍കിയതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സുരേഷ് അംഗദി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം നടത്തുന്നവര്‍ ട്രെയിനുകള്‍ കത്തിക്കുകയും റെയില്‍വേ സ്റ്റേഷനുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസഹമന്ത്രിയുടെ വിവാദ പ്രസ്താവന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top