ആയിഷ റെന്നക്കെതിരെ സൈബർ ആക്രമണം; ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന സമരത്തിലൂടെ ശ്രദ്ധേയയായ മലയാളി വിദ്യാർത്ഥിനി ആയിഷ റെന്നയ്‌ക്കെതിരെ സൈബർ ആക്രമണം. ആയിഷയുടെ ഫേസ്ബുക്ക് അക്കൗണ്ട് മാസ് റിപ്പോർട്ടിംഗിലൂടെ പൂട്ടിച്ചു. സംഘപരിവാർ സൈബർ സെല്ലിന്റെ ആസൂത്രിത നീക്കമാണിതെന്ന് ആയിഷ പ്രതികരിച്ചു.

ഡൽഹി ജാമിഅ മില്ലിയിയിൽ സമരത്തിന് ആവേശം പകർന്നത് മലപ്പുറം സ്വദേശിനി ആയിഷ റെന്നയും കണ്ണൂരിൽ നിന്നുള്ള ലദീദയും ഉത്തർപ്രദേശ് സ്വദേശിനി ചന്ദ യാദവുമാണ്. സമരം തുടങ്ങുമ്പോൾ നാല് പെൺകുട്ടികൾ മാത്രമാണുണ്ടായിരുന്നത്. എല്ലാ ഹോസ്റ്റലുകളിലും പോയി വിദ്യാർത്ഥികളെ സംഘടിപ്പിക്കുകയാണ് അവർ ആദ്യം ചെയ്തത്. മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പേർ ‘നീൽ സലാം, അസലാം, ഇൻതിഫാദ, ഇൻക്വിലാബ്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി സമരത്തിൽ അണിചേർന്നു.

story highlights- ജാമിഅ പോരാളികൾക്ക് പിന്തുണയുമായി മാതാപിതാക്കൾ; മക്കൾക്കയച്ച സന്ദേശം വൈറൽ

പൊലീസിന് നേരെ വിരൽ ചൂണ്ടി പ്രതിഷേധിച്ച ആയിഷ റെന്നയെ ജാമിഅയിലെ പ്രതിഷേധത്തിന്റെ പ്രതീകമായി കണ്ടു. ആയിഷയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി പലരും പ്രതിഷേധത്തെ ഏറ്റെടുത്തു. കേന്ദ്രസർക്കാരിനേയും ബിജെപി നയങ്ങളേയും അനുകൂലിക്കുന്നവർ ജാമിഅ മില്ലിയയിലെ സമരത്തേയും അതിന് നേതൃത്വം നൽകിയവരേയും തള്ളി രംഗത്തെത്തിയിരുന്നു.

story highlights- ayisha renna, cyber attack, mass reporting, citizenship amendment actനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More