Advertisement

കോതമംഗലം പള്ളിത്തർക്ക വിഷയം; ഹൈക്കോടതി വിധി മാനിക്കണമെന്ന് ജില്ലാ കളക്ടർ

December 18, 2019
Google News 0 minutes Read

കോതമംഗലം പള്ളിത്തർക്ക വിഷയത്തിൽ ബന്ധപ്പെട്ടവർ ഹൈക്കോടതി വിധി മാനിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ആവശ്യപ്പെട്ടു. പള്ളി വിഷയത്തിൽ കോടതി ഉത്തരവ് പ്രകാരം തീരുമാനമെടുക്കാൻ ചേർന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജനവികാരം മനസ്സിലാക്കുന്നതായും കളക്ടർ പറഞ്ഞു. എഡിഎംകെ .ചന്ദ്രശേഖരൻ നായർ, ആലുവ എസ് പി കെ.കാർത്തിക്, മൂവാറ്റുപുഴ ആർഡിഒ ആർ.രേണു, കോതമംഗലം തഹസിൽദാർ റേച്ചൽ, പള്ളി കമ്മറ്റി ഭാരവാഹികൾ, തദ്ദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here