കൂടത്തായി കൊലപാതക പരമ്പര; ഇമ്പിച്ചിമോയി അടക്കം മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യും

കൂടത്തായി കൊലപാതക പരമ്പരക്കേസിൽ പ്രാദേശിക ലീഗ് നേതാവായിരുന്ന ഇമ്പിച്ചിമോയി അടക്കം മൂന്നുപേരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ജോളി നൽകിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ടോം തോമസ് വധക്കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സി ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇമ്പിച്ചിമോയി, ഇസ്മയിൽ, ബാവഹാജി എന്നിവർക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.11 മണിക്ക് കുറ്റ്യാടി സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശിച്ചത്. ബാവ ഹാജിയുടെ വീട്ടിൽവച്ച് ഇമ്പിച്ചിമോയുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘത്തിന് മുമ്പാകെ ജോളി മൊഴി നൽകിയിരുന്നു. കൂടാതെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഒസ്യത്തുമായി ബന്ധപ്പെട്ട അഭിഭാഷകനെ കാണാൻ സഹായിച്ചു എന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇസ്മയിലിനെ ചോദ്യം ചെയ്യാൻ വിളിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ മുൻപും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
story highlights- jolly joseph, koodathayi muder, imbichimoi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here