നോര്‍ക്ക റൂട്ട്‌സ് മുഖേന കുവൈറ്റിലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് അവസരം

കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേയ്ക്ക് വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിതാ ബിഎസ്‌സി/ജിഎന്‍എം നഴ്‌സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍ഐസിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്‌സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here