തൃശൂർ ശ്രീകേരള വർമ കോളജിൽ എബിവിപി പ്രവർത്തകരെ മർദിച്ച സംഭവം; ഏഴ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനം

തൃശൂർ ശ്രീകേരള വർമ കോളജിൽ എബിവിപി പ്രവർത്തകരെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കോളജിന്റെ അച്ചടക്ക നടപടി. ഏഴ് വിദ്യാർത്ഥികളെ ഒരു മാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ കോളജ് സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു. വി.എസ് യദുകൃഷ്ണൻ, കെ.ജി ഗോഗുൽ, ജെ.പി അനുരാഗ്, കെയുജിഷ്ണു, യു.എ അമൽ, വിദീപു, ആസിഫ് അസ്സീസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിൽ അച്ചടക്ക സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്താനും സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കെതിരെയും നടപടിയെടുക്കാനും കൗൺസിൽ തീരുമാനിച്ചു. പൗരത്വ നിയമ ഭേദഗതിയിൽ സെമിനാർ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇന്നലെ സംഘർഷത്തിൽ കലാശിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here