Advertisement

ഡല്‍ഹി നഗരത്തില്‍ സൗജന്യ വൈഫൈ സംവിധാനമൊരുക്കി കെജ്രിവാള്‍

December 19, 2019
Google News 3 minutes Read

ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദേശപ്രകാരം സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഡല്‍ഹിയില്‍ ടെലികോം കമ്പനികളോട് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നിരന്തര പ്രതിഷേധം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതേ ദിവസം തന്നെ ഫ്രീ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്യേണ്ടിവന്നത് വിരോധാഭാസമാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

നഗരം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ 11,000 സൗജന്യ വൈഫൈ ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപികാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയെ ആധുനിക നഗരമാക്കി മാറ്റുന്നതിനുള്ള സുപ്രധാന നടപടിയാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

Story Highlights- Kejriwal launches free Wi-Fi in Delhi, Citizenship Amendment Act, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here