Advertisement

നിർഭയ കേസ്; പ്രായ പൂർത്തിയാകാത്ത പ്രതിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

December 19, 2019
Google News 7 minutes Read

നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പ്രതികളിൽ ഒരാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുറ്റംകൃത്യം ചെയ്യുമ്പോൾ തന്റെ പ്രായം 18 വയസിൽ താഴെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പവൻ കുമാർ ഗുപ്ത എന്ന പ്രതി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പവൻ കുമാർ ഗുപ്തയ്ക്കുവേണ്ടി കോടതിയെ സമീപിച്ച അഭിഭാഷകൻ എ.പി സിങ്ങിന് കോടതി 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

പ്രതിക്ക് വേണ്ടി കാടതിയിൽ ഹാജരാകാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് അഭിഭാഷകന് കോടതി പിഴ ചുമത്തിയത്. ഇതിന് പുറമേ പ്രതിയുടെ പ്രായം സംബന്ധിച്ച കാര്യത്തിൽ വ്യാജ സത്യവാങ് മൂലം നൽകിയതിൽ അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാനും കോടതി ബാർ കൗൺസിലിന് നിർദേശം നൽകിയിട്ടുണ്ട്.

 

കോടതിക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടത്തുമ്പോൾ പവൻ കുമാർ ഗുപ്ത ജുവനൈൽ ആയിരുന്നില്ല. മാത്രമല്ല, വധശിക്ഷ ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഹർജി സമർപ്പിച്ചതെന്നും കോടതി ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞു. എന്നാൽ രേഖകളിലെ വയസ് പരിഗണിക്കുന്നതിന് മുൻപ് ബോൺ ടെസ്റ്റ് നടത്തണമെന്ന് പ്രതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Nirbhaya case Delhi High Court rejects plea of ​​underaged accused

കേസിൽ മറ്റൊരു പ്രതിയായ അക്ഷയ് സിങ് വധശിക്ഷയ്‌ക്കെതിരെ നൽകിയിരുന്ന പുനഃപരിശോധനാ ഹർജി സുപ്രിം കോടതി ബുധനാഴ്ച തള്ളിയിരുന്നു. അതേസമയം, പ്രതികളുടെ മരണവാറണ്ട് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ ആശാദേവി നൽകിയ ഹർജി ജനുവരി ഏഴിന് പട്യാല കോടതി പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here