മുസ്ലീം വേഷം ധരിച്ച് വ്യാജ വീഡിയോ എടുക്കാൻ ശ്രമിച്ച ബിജെപി സംഘം പശ്ചിമ ബംഗാളിൽ അറസ്റ്റിൽ

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ലുങ്കിയും തൊപ്പിയും ധരിച്ച് ട്രെയിനിന് കല്ലെറിഞ്ഞ ആറ് പേർ അറസ്റ്റിൽ. അറസ്റ്റിലായവർ സ്ഥലത്തെ ബിജെപി പ്രവർത്തകരാണ്. മുസ്ലീം വേഷം ധരിച്ച് ബിജെപി സംഘം വ്യാജ വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വേഷം കണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ തിരിച്ചറിയാമെന്ന് നേരത്തെ പ്രധാന മന്ത്രി പറഞ്ഞിരുന്നു.
Read Also: ആയുധങ്ങളുമായി കേരളത്തിൽ നിന്നെത്തിയ അക്രമികളെയാണ് അറസ്റ്റ് ചെയ്തത്: കെ സുരേന്ദ്രൻ
ബിജെപി പ്രവർത്തകനായ അഭിഷേക് സർക്കാരും അഞ്ച് കൂട്ടാളികളുമാണ് അറസ്റ്റിലായത്. യു ട്യൂബ് ചാനലിനു വേണ്ടിയാണ് മുസ്ലിം വേഷം ധരിച്ച് വീഡിയോ ഉണ്ടാക്കിയതെന്ന് അറസ്റ്റിലായ യുവാക്കൾ പറഞ്ഞതായി ജില്ലാ പൊലീസ് മേധാവി മുകേഷ് വ്യക്തമാക്കി. പക്ഷെ അത്തരത്തിലൊരു ചാനല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജാമിഅ മില്ലിയ സർവകലാശാലയിൽ വിദ്യാർത്ഥികളെ മർദിക്കുന്നയാളും ബിജെപി പ്രവർത്തകനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപിക്കാർ തൊപ്പികൾ വാങ്ങുന്നത് ഒരു സമുദായത്തെ ഉപദ്രവിക്കാനുള്ള ആയുധമാക്കാനാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചു. രാജ്യം മുഴുവനും കത്തുന്ന അവസ്ഥയിലാണ്. അപ്പോഴാണ് അവർ വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതൊന്നും വിശ്വസിക്കരുത്. താൻ ആരാണെന്ന് വസ്ത്രം നോക്കി തീരുമാനിക്കാൻ അവർക്ക് സാധിക്കുമോയെന്ന് മമത ചോദിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹിതപരിശോധനയും ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹിതപരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ മോദി സർക്കാർ രാജിവച്ചൊഴിയണം. ഐക്യരാഷ്ട്രസഭ അല്ലെങ്കിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പോലുള്ള നിഷ്പക്ഷ സംഘടന വേണം പരിശോധന നടത്താനെന്നും അപ്പോൾ എത്രപേർ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് മനസിലാക്കാമെന്നും മമത.
west bengal, mamta banarjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here