Advertisement

ആയുധങ്ങളുമായി കേരളത്തിൽ നിന്നെത്തിയ അക്രമികളെയാണ് അറസ്റ്റ് ചെയ്തത്: കെ സുരേന്ദ്രൻ

December 20, 2019
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ചുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ കുറിപ്പ് വിവാദമാകുന്നു. കർണാടകയിലെ മാധ്യമത്തിന്റെ ചിത്രമടക്കം നൽകിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തതെന്നും ‘മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവർ ക്‌ളാസ്സസ്’ എന്നും സുരേന്ദ്രൻ.

Read Also: ട്വന്റിഫോർ സംഘമടക്കമുള്ള മാധ്യമപ്രവർത്തകർ മംഗളൂരു പൊലീസ് കസ്റ്റഡിയിൽ

കുറിപ്പ് വായിക്കാം,

‘ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവർ ക്‌ളാസ്സസ്.’

ഇന്ന് രാവിലെയാണ് പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ 8.30യോട് കൂടി മംഗലൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ചാണ് കസ്റ്റഡി. ട്വന്റിഫോർ കാസർഗോഡ് ബ്യൂറോ റിപ്പോർട്ടർ ആനന്ദ് കൊട്ടിലയെയും കാമറമാൻ രഞ്ജിത്ത് മഞ്ഞപ്പാടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ബസിൽ പിടിച്ചു വച്ചിരിക്കുകയാണ്. കാമറയടക്കമുള്ള സാധനങ്ങൾ പിടിച്ചെടുത്തു. മൊബൈൽ പോലും ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം നടക്കുന്ന വെൻലോക്ക് ആശുപത്രിക്ക് മുമ്പിലാണ് പത്രപ്രവർത്തകർ നിലയുറപ്പിച്ചിരുന്നത്. മറ്റ് മലയാളം ചാനലുകളിലെ മാധ്യമപ്രവർത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെതാണ് നടപടി.

കർണാടക മാധ്യമങ്ങൾ സ്ഥലത്തില്ലായിരുന്നു. പൊലീസ് നീക്കം ഇവരറിഞ്ഞിരിക്കാനാണ് സാധ്യത. ശക്തമായ പ്രതിഷേധമായിരുന്നു ഇന്നലെ മംഗലൂരുവിലുണ്ടായത്. ഇതിനെ തുടർന്നാണ് റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ മംഗളൂരുവിലെത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായി വൻപ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മുമ്പ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് കർഫ്യൂ ഉണ്ടായിരുന്നത്. കർണാടകയിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കലബുറഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പൊലീസ് വിന്യസമുണ്ട്. എഡിജിപി ബി ദയാനന്ദ് നഗരത്തിലെത്തി.

 

 

 

k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here