Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: നാശനഷ്ടം പൂര്‍ണമായി പരിഹരിക്കുമെന്ന് സര്‍ക്കാര്‍; വ്യക്തതയില്ലെന്ന് നഗരസഭ

December 20, 2019
Google News 0 minutes Read

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പൂര്‍ണമായി നികത്തുമെന്ന് എറണാകുളം ജില്ലാഭരണകൂടവും, വ്യക്തതയില്ലെന്ന് മരട് നഗരസഭയും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനിടെ വീടുകള്‍ക്ക് ഉള്‍പ്പെടെ നഷ്ടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. സ്‌ഫോടനത്തിനു മുന്‍പുള്ള തയാറെടുപ്പിനിടെ നാശമുണ്ടായാല്‍ പൊളിക്കല്‍ കമ്പനികളാണ് നഷ്ടപരിഹാരം നല്‍കുക.

എന്നാല്‍ ജില്ലാ ഭരണകൂടം ഉറപ്പ് രേഖാമൂലം നല്‍കാത്തതിനാല്‍ വ്യക്തതയില്ലെന്നാണ് മരട് നഗരസഭ നിലപാട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ പ്രതികരിച്ചു. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു.

മരടിലെ ഫ്‌ളാറ്റുകള്‍ക്ക് സമീപം 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുവര്‍ രൂപീകരിച്ച കര്‍മസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത് മുതല്‍ വലിയ ആശങ്ക പരിസരവാസികള്‍ക്കുണ്ട്. ഫ്‌ളാറ്റ് പൊളിക്കാനുള്ള പ്രാഥമിക നടപടി ആരംഭിച്ചപ്പോള്‍ തന്നെ പരിസരത്തെ വീടുകള്‍ക്ക് വിള്ളല്‍ വീണിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here