പൗരത്വ നിയമഭേദഗതി; അമ്മയുടെ പൗരത്വം നഷ്ടമായതിന്റെ ആശങ്കയിൽ മകൻ

ദേശീയ പൗരത്വ പട്ടികയിൽ ഇടം നേടാൻ കഴിയാതെ വന്നതോടെ ഉമ്മയുടെ പൗരത്വം നഷ്ടമായതിന്റെ ആശങ്കയിലാണ് അസം മൊരിഗൺ സ്വദേശിയും മലപ്പുറത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുമായ ഇഖ്ബാൽ മശ്ഹൂദ്. ആറ് വർഷമായി ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ഇയാൾക്കും പിതാവ് മുജീബ് റഹ്മാനും സഹോദരി മസുമഖാത്തുനും പൗരത്വം ലഭിച്ചു. പക്ഷെ ഉമ്മ ഷമർത്താബാനു മാത്രം ദേശീയ പൗരത്വ രജിസ്റ്ററിന് പുറത്താണ്.
Read Also: മുസ്ലീം വേഷം ധരിച്ച് വ്യാജ വീഡിയോ എടുക്കാൻ ശ്രമിച്ച ബിജെപി സംഘം പശ്ചിമ ബംഗാളിൽ അറസ്റ്റിൽ
തിരിച്ചറിയൽ രേഖയിലും സ്‌കൂൾ സർട്ടിഫിക്കറ്റിലും വയസ് രേഖപ്പെടുത്തിയതിലെ വ്യത്യാസമാണ് ഷമർത്താബാനുവിന് ഇന്ത്യൻ പൗരത്വം ലഭിക്കാൻ തടസം നിൽക്കുന്നത്. ഇതോടെ കണ്ണീരിലാണ് കുടുംബം.
ആശങ്കകൾ തുടരുന്നതിനിടെ പുതിയ പൗരത്വ നിയമഭേദഗതിയും വന്നു. ഇതോടെ ഉമ്മയുടെ പൗരത്വം വീണ്ടെടുക്കാനാകാത്ത വിധം നിഷേധിക്കപ്പെടുമോ എന്ന സംശയത്തിലാണ് ഇഖ്ബാൽ മശ്ഹൂദ്.
നിരവധി പേരെയാണ് ഈ വിഷയം അസമിൽ ബാധിക്കുന്നത്. എവിടെ പോകുമെന്നോ അതോ ജയിലിൽ കഴിയേണ്ടി വരുമെന്നോ അറിയില്ല. ഒരു നേരത്തെ ആഹാരത്തിന് പോലും കഷ്ടപ്പെടുന്ന അസമിലെ നിരവധിയാളുകൾക്ക് നിയമം വലിയ വെല്ലുവിളിയാണെന്നും മശ്ഹൂദ് പറഞ്ഞു.
nrc, assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here