Advertisement

ജാമിഅ മില്ലിയയിലെ പൊലീസ് അതിക്രമം; വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി

December 20, 2019
Google News 2 minutes Read

ജാമിഅ മില്ലിയ സര്‍വകലാശാലയിലുണ്ടായ പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമായതായി പരാതി. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ അവസാന വര്‍ഷ എല്‍എല്‍എം വിദ്യാര്‍ത്ഥി മിന്‍ഹാജുദീനാണ് പൊലീസ് അതിക്രമത്തില്‍ ഇടത് കണ്ണിന് പരുക്കേറ്റത്.

ബിഹാര്‍ സ്വദേശിയായ മിന്‍ഹാജുദീന്റെ ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. ഡിസംബര്‍ 15 ന് പൊലീസ് ജാമിഅ മില്ലിയ കാമ്പസില്‍ നടത്തിയ അതിക്രമത്തിലാണ് വിദ്യാര്‍ത്ഥിക്ക് കണ്ണിന് പരുക്കേറ്റത്. 15-ന് ജാമിഅ മില്ലിയ കാമ്പസിലുണ്ടായ പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. അതേസമയം, ജാമിഅ മില്ലിയയില്‍ നടന്ന പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി.

Story highlights- Police violence in Jamia Millia; The student has lost sight, Citizenship Amendment Act, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here