Advertisement

പൗരത്വ നിയമ ഭേഭഗതി; ബദൽ പ്രചരണ പരിപാടികളുമായി ബിജെപി രംഗത്ത്

December 21, 2019
Google News 1 minute Read

പൗരത്വ നിയമ ഭേഭഗതിയ്‌ക്കെതിരായ സമരങ്ങൾക്ക് എതിരെ ബദൽ പ്രചരണ പരിപാടികളുമായി ബിജെപി രംഗത്ത്. ഇപ്പോൾ നടക്കുന്നത് രാജ്യ വിരുദ്ധ ചിന്തകൾ പ്രചരിപ്പി്ക്കുന്ന സമരമാണെന്നും ഇതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടെന്നും ഇന്ന് ചേർന്ന പാർട്ടി ഉന്നത നേത്യയോഗം വിലയിരുത്തി. അതേസമയം പ്രതിപക്ഷ പാർട്ടികൾ ബിഹാറിൽ പ്രഖ്യാപിച്ച ബന്ദും ഡൽഹിയിൽ അടക്കം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലും പൗരത്വ വിരൂദ്ധ നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായപ്രക്ഷോഭങ്ങൾക്കുള്ള ബിജെപിയുടെ മറുപടി’സമ്പർക്ക് അഭിയാൻ’ ഉടൻ നടപ്പിലാക്കും.അടുത്ത10ദിവസത്തിനുള്ളിൽരാജ്യത്തെവീടുകൾ കയറിജനങ്ങളെബോധവത്ക്കരിക്കാനാണ് പദ്ധതി. തിരുവനന്തപുരവും കോഴിക്കോടും പാലക്കാടും ഉൾപ്പടെരാജ്യത്തെ തെരഞ്ഞെടുത്ത250കേന്ദ്രങ്ങളിൽമുതിർന്ന നേതാക്കൾ വാർത്താസമ്മേളനവും നടത്തും. മുതിർന്ന നേതാക്കളുടെയും ഭാരവാഹികളുടെയും നേത്യയോഗത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ്ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയംപൗരത്വ നിയമ ഭേദഗതിക്കെതിരേ ശനിയാഴ്ച ബിഹാറിൽ നടന്ന ബന്ദ് പൂർണമായിരുന്നു. ആർജെഡി ഉൾപ്പെടെയുള്ള പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദിൽ മിക്കയിടത്തും ഗതാഗതം തടസപ്പെട്ടു.സംസ്ഥാനത്ത് ഉടനീളംആർജെഡി പ്രവർത്തകർ നടത്തിയ മാർച്ചുകൾഅക്രമാസക്തമായി. വാഹനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നേരേ കല്ലേറുണ്ടായി. ചിലയിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. രാജ്യതലസ്ഥനമായഡൽഹിയിൽ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങൾസമാധാനപരമായിരുന്നു. ജാമിയ മിലിയ ക്യാമ്പസിന് പുറത്ത് ശനിയാഴ്ചയും പ്രതിഷേധങ്ങൾ അരങ്ങേറി. ഉച്ചയ്ക്ക് ശേഷം ജാമിയക്ക് സമീപത്തേക്ക്സ്ത്രീകൾ അടക്കംനിരവധി പേരാണ്പ്രതിഷേധ ധർണയ്ക്ക്സംഘടിച്ചെത്തിയത്.ഡൽഹിയിലെയുപിഭവന് മുന്നിൽ പ്രതിഷേധിച്ച അലിഗഢ് സർവകലാശാല വിദ്യാർഥികളെ പൊലീസ്അറസ്റ്റ് ചെയ്തു.

Story Highlights- Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here