സൈബർ തട്ടിപ്പ്; വില്ലനാവുന്നത് ഈ 50 പാസ്‌വേഡുകൾ

സൈബർ തട്ടിപ്പുകളെപ്പറ്റിയുള്ള വാർത്തകൾ ദിവസേണ കേൾക്കുന്നുണ്ട്. മിക്കപ്പോഴും ദുർബലമായ പാസ്‌വേഡുകളാണ് സൈബർ തട്ടിപ്പുകൾക്ക് പിന്നിലുള്ളത്. നിശ്ചിതമായ ഇടവേളകളിൽ പാസ്‌വേഡ് മാറ്റിയാൽ ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതോടൊപ്പം കോമണായി ഉപയോഗിക്കുന്ന ചില പാസ്‌വേഡുകളും കൂടുതൽ തട്ടിപ്പിന് ഇരയാവുന്നുണ്ട്.
അടുത്തിടെ, ചോർന്ന 50 ലക്ഷം പാസ്‌വേഡുകൾ അടങ്ങുന്ന ഡേറ്റ പരിശോധിച്ച, സുരക്ഷാ സേവന രംഗത്ത് പ്രവർത്തിക്കുന്ന സ്പ്ലാഷ്‌ഡേറ്റ എന്ന കമ്പനിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. 50 ലക്ഷം പാസ്‌വേഡുകളിൽ 50 പാസ്‌വേഡുകൾ മിക്കപ്പോഴും തട്ടിപ്പിനിരയാകുന്നുണ്ടെന്നാണ് കമ്പനി കണ്ടെത്തിയത്. വിവരങ്ങൾ ചോർന്നവരിൽ പലരുടെയും പാസ്‌വേഡ് ഈ 50 എണ്ണത്തിൽ ഉൾപ്പെടുന്നവയാണ്.
123456789, ഹാക്ക്ഡ്,12345678, 12345,ഐലവ്‌യു, 111111,123123, എബിസി123,1q2w3e4r,654321,555555, ലവ്‌ലി, 7777777,വെല്‍ക്കം,888888, പ്രിന്‍സസ്,ഡ്രാഗണ്‍, പാസ്‌വേര്‍ഡ് വണ്‍, 123qwe,666666, 333333,മൈക്കിള്‍, സണ്‍ഷൈന്‍,ലിവര്‍പൂള്‍, 777777, ഡൊണാള്‍ഡ്, ഫ്രീഡം, ഫുട്‌ബോള്‍, ചാര്‍ളി, സീക്രട്ട്, 987654321,നത്തിങ്, ഷാഡോ, 121212 തുടങ്ങിയ 50 പാസ്‌വേഡുകളാണ് വ്യാപകമായി തട്ടിപ്പിനിരയാക്കപ്പെടുന്നത്. ഈ പാസ്‌വേഡുകൾ എത്രയും വേഗം മാറ്റണമെന്നും കമ്പനി നിർദ്ദേശിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here