പുതുവൈപ്പ് സമരം; നിരോധനാജ്ഞ ലംഘിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

പുതുവൈപ്പില്‍ നിരോധനാജ്ഞ ലംഘിച്ച സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിര്‍ദിഷ്ട എല്‍പിജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയ സമരസമിതി പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര വര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതിയുടെ നിര്‍മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഇതോടെയാണ് ശക്തമായ സമരവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. സമരത്തെ നേരിടാന്‍ ആയിരത്തോളം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
രണ്ടര വര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതിയുടെ നിര്‍മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. അര്‍ധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ശന പൊലീസ് സുരക്ഷയിലാണ് നിര്‍മാണം വീണ്ടും തുടങ്ങിത്. എന്നാല്‍ പദ്ധതിക്കെതിരായ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന നിലപടില്‍ സമര സമിതി ഉറച്ച് നിന്നു. പദ്ധതിക്ക് മുന്നിലൂടെയുള്ള പൊതുവഴി ബാരിക്കേട് ഉപയോഗിച്ച് അടച്ചുകെട്ടിയ പൊലീസ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് 24 മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെയാണ് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താന്‍ സമര സമിതി തീരുമാനിച്ചത്. സംഘര്‍ഷ സാധ്യത പരിഗണിച്ച് ആയിരത്തിലധികം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. 2010-ലാണ് പുതുവൈപ്പ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഒന്‍പത് വര്‍ഷമായിട്ടും 45 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ഇത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കനത്ത നഷ്ടമുണ്ടാക്കിയെന്നാണ് വാദം. ഇതോടെയാണ് പൊലീസ് സുരക്ഷയില്‍ നിര്‍മാണം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Story Highlights- puthuvype, LPG Terminal, protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here