ഇന്നത്തെ പ്രധാന വാർത്തകൾ (21.12.2019)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. നാളെ രാം ലീല മൈതാനിയിൽ നടക്കുന്ന പൊതുപരിപാടിയിൽ അക്രമണ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ എജൻസികൾ ഡൽഹി പൊലീസിനും എസ്പിജിക്കുമാണ് ഇത് സമ്പന്ധിച്ച വിവരം കൈമാറിയത്.
അനുമതി നിഷേധിച്ചു; കോൺഗ്രസ് ധർണ തിങ്കളാഴ്ചത്തേക്ക് മാറ്റി
പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ രാജ്ഘട്ടിൽ നടത്താനിരുന്ന കോൺഗ്രസ് ധർണയ്ക്ക് അനുമതിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി രാം ലീല മൈതാനത്ത് നടക്കുന്നതിനാലാണ് കോൺഗ്രസിന്റെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ പ്രതിഷേധ പരിപാടി തിങ്കളാഴ്ചത്തേക്ക് മാറ്റി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി
ഉത്തർപ്രദേശിൽ വ്യാപക അക്രമങ്ങൾ തുടരുന്നതിനിടെ പ്രതിഷേധ സമരങ്ങളിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. വാരണാസിയിൽ എട്ടുവയസുകാരൻ കൊല്ലപ്പെട്ടു. രാംപുരിലും മീററ്റിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് റിമാൻഡിൽ. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് ആസാദിനെ റിമാൻഡ് ചെയ്തത്. ചന്ദ്രശേഖർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു; വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു. അഞ്ച് കെഎസ്ആർടിസി ബസുകളിലാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്.
മംഗളൂരു വെടിവയ്പ്പ്; അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ
മംഗളൂരു വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്.മംഗളൂരുവിൽ പ്രഖ്യാപിച്ച കർഫ്യുവിന് ഇളവും പ്രഖ്യാപിച്ചു.
പൗരത്വ നിയമ ഭേദഗതി; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി
പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ തുടർന്ന് കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. ‘ഒരു പ്രശ്‌നവുമില്ലാതെ കഴിഞ്ഞ 70 വർഷത്തോളം സൗഹാർദത്തോടെ ജീവിച്ച ജനങ്ങളിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടു വരേണ്ടതിന്റെ ആവശ്യം എന്തായിരുന്നു
പൗരത്വ നിയമ ഭേഭഗതി; ബദൽ പ്രചരണ പരിപാടികളുമായി ബിജെപി രംഗത്ത്
പൗരത്വ നിയമ ഭേഭഗതിയ്ക്കെതിരായ സമരങ്ങൾക്ക് എതിരെ ബദൽ പ്രചരണ പരിപാടികളുമായി ബിജെപി രംഗത്ത്. ഇപ്പോൾ നടക്കുന്നത് രാജ്യ വിരുദ്ധ ചിന്തകൾ പ്രചരിപ്പി്ക്കുന്ന സമരമാണെന്നും ഇതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടെന്നും ഇന്ന് ചേർന്ന പാർട്ടി ഉന്നത നേത്യയോഗം വിലയിരുത്തി.
ഹൈദരാബാദിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ നിർദേശം
ഹൈദരാബാദിൽ യുവ ഡോക്ടറെ കൂട്ട ബലാത്സഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യാൻ തെലങ്കാന ഹൈക്കോടതിയുടെ നിർദേശം. കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, നവീൻ, ശിവ, ചെന്ന കേശവുലു എന്നിവരുടെ മൃതദേഹങ്ങളാണ് റീ-പോസ്റ്റ്മോർട്ടം ചെയ്യാൻ കോടതി ഉത്തരവിട്ടത്.
ശബരിമല പുനപരിശോധനാ ഹർജി; വിശാല ബെഞ്ചിന്റെ സിറ്റിംഗ് ജനുവരി മുതൽ തുടങ്ങും
ശബരിമല പുന:പരിശോധനാ ഹർജികളിൽ നിർണായകമാകുന്ന വിശാല ബെഞ്ചിന്റെ സിറ്റിംഗ് ജനുവരി മുതൽ തുടങ്ങുമെന്ന് സൂചന. വിശ്വാസ സ്വാതന്ത്ര്യം, ഭരണഘടനാ ധാർമികത തുടങ്ങി ഏഴ് സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് വിശാല ബെഞ്ച്.
ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചായിരുന്നു അന്ത്യം. കന്മദം, പടയോട്ടം, ചാമരം തുടങ്ങി 125 സിനിമകൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു.
today’s headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here