2019ലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകൽ ഇന്നത്തേത്

2019തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലുള്ള ദിവസമായിരുന്നു ഇന്ന്. ഭൂമിയുടെ വടക്ക് ഭാഗത്തിലുള്ളവർക്കാണ് ഇക്കാര്യം അനുഭവപ്പെടുക. ഏറ്റവും നീളം കൂടിയ രാത്രിയാണിന്ന് വടക്കുള്ളവർക്കുണ്ടാകുക. ദക്ഷിണായനാന്തം (winter solstice) എന്നാണീ പ്രതിഭാസത്തിന്‍റെ പേര്.
ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലൊന്ന് സൂര്യനിൽ നിന്ന് ഏറ്റവും അകലത്തിൽ വരുമ്പോഴാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്ന മണിക്കൂറുകൾ വളരെ കുറവായിരിക്കും ഈ ദിവസം.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്ന് സൂര്യനുദിച്ചത് രാവിലെ 7.09നും അസ്തമിച്ചത് വൈകിട്ട് 5.29നുമാണ്. പകൽ സമയം 10 മണിക്കൂറും 19 മിനിറ്റും 17 സെക്കന്റുമായിരുന്നു. ബ്രിട്ടണിലെ പകലിന് ഏഴ് മണിക്കൂർ 49 മിനിറ്റ് 41 സെക്കന്റായിരുന്നു ദൈർഘ്യം. ദക്ഷിണായനാന്തത്തിന് ശേഷമുള്ള ദിവസങ്ങളിൽ പകലിന് നീളം കൂടുതലായിരിക്കും.
അതേ സമയം ഭൂമിയുടെ തെക്ക് ഭാഗത്തുള്ളവർക്ക് നേരെ തിരിച്ചായിരിക്കും അനുഭവം. അവർക്കിന്ന് നീളം കൂടിയ പകലും ദൈർഘ്യം കുറഞ്ഞ രാത്രിയുമാണുണ്ടാകുക. ഉച്ചക്ക് നിഴലിന് ഏറ്റവും നീളക്കുറവ് ഉണ്ടാകും. സൂര്യൻ ധ്രുവത്തിനടുത്ത് വരുന്നതുകൊണ്ടാണിത്. ഉദയം നേരത്തെയും അസ്തമയം വൈകിയുമാണുണ്ടാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here