പൗരത്വ നിയമ ഭേദഗതി; പ്രതിഷേധക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി യുപി സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾ നികത്താൻ പ്രതിഷേധക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഉത്തർ പ്രദേശ് സർക്കാർ. പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾ പ്രതിഷേധക്കാരിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Read Also : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി
2018 ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുമുതൽ നശിപ്പിച്ചുവെന്ന് ആരോപിച്ച് മുസാഫർനഗറിലെ പ്രതിഷേധക്കാരുടെ 50 കടകളാണ് സർക്കാർ സീൽ ചെയ്തത്. നഗരത്തിലെ മീനാക്ഷി ചൗക്കിലെയും, കച്ചി സഡക്ക് പ്രദേശത്തെയും കടകൾക്കാണ് പൂട്ട് വീണിരിക്കുന്നത്.
കടകൾ സീൽ ചെയ്തതിന് പിന്നിലെ കാരണത്തെ കുറിച്ച് സ്ഥിരീകരണം വേണമെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും എസ്എസ്പി അഭിഷേക് യാദവ് പറഞ്ഞു.
Story Highlights- Citizenship Amendment Act, Uttar Pradesh, Yogi Adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here