പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും; എൻഡിഎയിൽ ഭിന്നത

പൗരത്വ നിയമഭേദഗതിയിലും ദേശീയ പൗരത്വ റജിസ്റ്ററിലും എൻഡിഎയിൽ ഭിന്നത. ഘടകകക്ഷികളായ ശിരോമണി അകലാദള്‍, ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി, അസം ഗണ പരിഷത്ത് എന്നിവർ നിലപാട് കടുപ്പിച്ചു രംഗത്തെത്തി. നിയമത്തിന്റെ പരിധിയിൽ മുസ്ലിങ്ങളെയും ഉൾപ്പെടുത്തണമെന്ന് ശിരോമണി അകലാദൾ അധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദൽ ആവശ്യപ്പെട്ടു.
ദേശീയ പൗരത്വ റജിസ്റ്റർ വിഷയത്തിൽ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നും അടിയന്തരമായി എൻഡിഎ യോഗം വിളിക്കണമെന്നുമാണ് ജെഡിയു ദേശീയ ഉപാധ്യക്ഷന്‍ കെ.സി. ത്യാഗി ആവശ്യപ്പെട്ടത്. എൻ.ആർ.സി ബിഹാറിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയമഭേദഗതിയിൽ മുസ്ലിങ്ങളെയും കൂടി ഉൾപ്പെടുത്തണമെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദൽ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ അഹമദിയ വിഭാഗം അടക്കം മുസ്ലിങ്ങളെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല. അവരും മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്നുണ്ടെന്ന് സുഖ്‌ബീർ സിംഗ് ബാദൽ പറഞ്ഞു.
പ്രതിഷേധിക്കുന്നവരടെ ആശങ്ക പരിഹരിക്കണമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് അസംഗണപരിഷത്ത്. ലോക്സഭയില്‍ നിയമ ഭേദഗതിക്കെതിരെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് ഘടകകക്ഷികൾ മുന്‍നിലപാടില്‍ നിന്നും മാറിയത്.
Story Highlights: NDA, Citizenship Amnendment Act, National Register of Citizens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here