ക്രിസ്മസ് ട്രീക്കായ് പ്രകൃതി സൗഹൃദ അലങ്കാരങ്ങളുമായി നേഹ

ക്രിസ്മസ് അടുത്തിരിക്കുകയാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും നക്ഷത്രങ്ങളുമൊക്കെ വാങ്ങുന്ന തിരക്കിലാണ് ആളുകള്‍. പ്ലാസ്റ്റിക്ക് പോലെയുള്ള പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന വസ്തുക്കള്‍ക്കൊണ്ടാണ് മിക്ക ക്രിസ്മസ് അലങ്കാരങ്ങളുടെയും നിര്‍മാണം. എന്നാല്‍ പ്രകൃതി സൗഹൃദപരമായി ക്രിസ്മസ് ട്രീക്കായുള്ള അലങ്കാരങ്ങൾ തയാറാക്കുന്ന ഒരു പെൺകുട്ടിയെ പരിചയപ്പെടാം.
ആഘോഷത്തിന് വേണ്ടി കളിമണ്ണ് അലങ്കാരങ്ങൾ തയാറാക്കുകയാണ് തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിലെ നാലാം വർഷ വിദ്യാർത്ഥിനി നേഹ ഫ്ളമിംഗ്‌സ്. പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള പ്രകൃതി സൗഹൃദ ക്രിസ്മസാണ് ഇതിലൂടെ പകരുന്ന സന്ദേശം. തെർമോകോളും കാർഡ്‌ബോർഡും കളിമണ്ണും ഉപയോഗിച്ചാണ് അലങ്കാരങ്ങളുടെ നിർമാണം. ബോൾ, റീത്ത്, നക്ഷത്രം, സാന്താക്ലോസ് തുടങ്ങിയവയാണ് നിർമിക്കുന്നത്.
ഹാർഡിക്രാഫ്റ്റഡ് ഹാപ്പിനെസ് എന്ന പേരിലാണ് ഇവ ആവശ്യക്കാരിലേക്കെത്തുന്നത്. കുട്ടികൾക്കായി ക്ലേ മോഡലിംഗ് വർക്ക് ഷോപ്പ് നടത്താനുള്ള തയാറെടുപ്പിലാണ് നേഹ.
environment friendly christmas, neha flemings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here