വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളില്‍ പകുതിയിലേറെയും ദോഷകരമെന്ന് പഠനം

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളില്‍ പകുതിയിലേറെയും ദോഷകരമെന്ന് പഠനം. ഇറക്കുമതി കളിപ്പാട്ടങ്ങളില്‍ 66. 9 ശതമാനവും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യൂസിഐ) നടത്തിയ ടെസ്റ്റിംഗ് സര്‍വേയില്‍ പരാജയപ്പെട്ടു.
ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ വിപണികളില്‍ ലഭ്യമായ കളിപ്പാട്ടങ്ങളിലാണ് പരിശോധന നടത്തിയത്. 121 വ്യത്യസ്ത ഇങ്ങളിലുള്ള കളിപ്പാട്ടങ്ങളാണ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിശോധന നടത്തുന്നതിനാണ് ലാബുകളില്‍ സമര്‍പ്പിച്ചത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളില്‍ 30 ശതമാനത്തിലും സോഫ്റ്റ് ടോയിസില്‍ 45 ശതമാനത്തിലും രാസപദാര്‍ത്ഥങ്ങള്‍ അനുവദനീയമായ അളവിലും കൂടുതലാണെന്ന് കണ്ടെത്തി. 80 ശതമാനം പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും മെക്കാനിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടുവെന്നും ക്യൂസിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന, ശ്രീലങ്ക, മലേഷ്യ, ജര്‍മനി, ഹോങ്കോംഗ്, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കുട്ടികളുടെ ത്വക്കിനെ നശിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ കളിപ്പാട്ടങ്ങളില്‍ അടങ്ങിയിട്ടുള്ളതായി ക്യുസിഐ സെക്രട്ടറി ജനറല്‍ ആര്‍ പി സിംഗ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here