ഇന്നോവ ക്രിസ്റ്റയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കിയ കാര്‍ണിവല്‍

2020 ഓടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന എംപിവി കാര്‍ണിവലിന്റെ ടീസര്‍ പുറത്തുവിട്ട് കിയ മോട്ടോഴ്‌സ്. കിയ പുറത്തുവിട്ടിരിക്കുന്ന ടീസറില്‍ വാഹത്തിന്റെ രൂപവും പ്രീമിയം ക്യാബിനുമെല്ലാം കാണാനാകും. കിയയില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്ന രണ്ടാമത്തെ വാഹനമാണ് കാര്‍ണിവല്‍. സെല്‍ടോസായിരുന്നു ആദ്യ വാഹനം.
ഇന്ത്യയില്‍ തന്നെയാകും കാര്‍ണിവലിന്റെ നിര്‍മാണം. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായിട്ടായിരിക്കും വാഹനം എത്തുകയെന്നാണ് വിലയിരുത്തലുകള്‍. ആഡംബരമായ ഇന്റീരിയറാണ് വാഹനത്തിനായി ഒരുക്കിയിരിക്കുന്നത്. 2020 ജനുവരിയില്‍ വാഹനം വിപണിയിലെത്തും. ഏകദേശം 27 ലക്ഷം മുതലാകും വാഹത്തിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here