Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒന്നിച്ച് തെരുവിലേക്ക്; കൊച്ചിയിൽ നാളെ ‘പീപ്പിൾസ് ലോംഗ് മാർച്ച്’

December 22, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യ മഴുവൻ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സിഎഎ, എൻആർസി, ഐഎൽപി എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരളത്തിലെ ജനങ്ങൾ തിങ്കളാഴ്ച പീപ്പിൾസ് ലോംഗ് മാർച്ച് നടത്തും. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കലൂർ സ്‌റ്റേഡിയത്തിൽ നിന്ന് കൊച്ചിൻ ഷിപ്പിയാർഡിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

‘അവർക്കെതിരെ നമ്മൾ’എന്നതാണ് ലോംഗ് മാർച്ചിൽ ഉയർത്തുന്ന മുദ്രാവാക്യം. വിവിധ മത-രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ളവർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കുട്ടികൾ, കലാ സാംസ്‌കാരിക സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ ഉൾപ്പെടെ നിരവധി പേർ ലോംഗ് മാർച്ചിൽ അണിനിരക്കും.

നിലവിൽ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സാംസ്‌കാരിക സാമൂഹിക പ്രവർത്തകർ എത്തിയിട്ടുണ്ട്. ചരിത്രകാരൻ രാമചന്ദ്ര ഗുഹ, മുൻ എംപി എം ബി രാജേഷ്, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സംവിധായകൻ രാജീവ് രവി, തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ, സംവിധായകനും നടനുമായ ഷാഹിദ് യഹിയ, നടിമാരായ പാർവതി തിരുവോത്ത്, റിമാ കല്ലിങ്കൽ, നിമിഷാ സജയൻ, അനാർക്കലി മരക്കാർ, ദിവ്യാ ഗോപിനാഥ്, ശീതൾ ശ്യാം ഉൾപ്പെടെ നിരവധി പേർ ലോംഗ് മാർച്ചിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

story highlights- people’s long march

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here