അന്തരിച്ച ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ സംസ്‌ക്കാരം ഇന്ന്

ഇന്നലെ അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. കോഴിക്കോട് നിന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പേട്ടയിലെ അക്ഷര എന്ന വസതിയിലാണുള്ളത്. ഉച്ചക്ക് ഒരു മണിക്ക് കലാഭവൻ തിയറ്ററിൽ പൊതുദർശനത്തിന് ശേഷം നാല് മണിയോടെ ശാന്തികവാടത്തിൽ സംസ്‌ക്കരിക്കും.
മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധിപേരാണ് എത്തുന്നത്. പുതിയ സിനിമയുടെ ചർച്ചക്കിടെ ഇന്നലെ കോഴിക്കോട് വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ഛായഗ്രഹണം നിർവഹിച്ച രാമചന്ദ്രബാബു 150 ലേറേ സിനിമകൾ വിവിധ ഭാഷകളിലായി ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് രാമചന്ദ്രബാബു കോഴിക്കോട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞു വീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights – Rmachandra Babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here