Advertisement

സുരക്ഷാ വീഴ്ച; ട്വിറ്റര്‍ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

December 22, 2019
Google News 1 minute Read
IT ministry confirms tweet removal

ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഏറെ ബുദ്ധിമുട്ടിലാക്കിയ ഒരു വര്‍ഷമായിരുന്നു 2019. ഇപ്പോഴിതാ ട്വിറ്ററിലും സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണില്‍ ട്വിറ്റര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരോട് ആപ്ലിക്കേഷന്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ട്വിറ്റര്‍. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ കടന്നുകയറി നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു കോഡ് ആപ്ലിക്കേഷനില്‍ കടന്നുകൂടിയിട്ടുള്ളതായി ട്വിറ്റര്‍ അറിയിച്ചു.

Read More:ഇന്റര്‍നെറ്റ് റദ്ദാക്കിയതോടെ ഓഫ്‌ലൈന്‍ ചാറ്റിംഗ് ആപ്ലിക്കേഷന്‍ ഉപയോഗത്തില്‍ വന്‍ വര്‍ധന

ഇ മെയില്‍ വഴിയായി ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനെക്കുറിച്ച് സന്ദേശം നല്‍കിയിട്ടുണ്ട്. പാസ്‌വേര്‍ഡ് മാറ്റുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നിലവില്‍ ആരുടെയും ഡാറ്റ നഷ്ടമായിട്ടില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു. ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ ആപ്ലിക്കേഷനുകള്‍ക്ക് നിലവില്‍ പ്രശ്‌നമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here