Advertisement

ഇന്റര്‍നെറ്റ് റദ്ദാക്കിയതോടെ ഓഫ്‌ലൈന്‍ ചാറ്റിംഗ് ആപ്ലിക്കേഷന്‍ ഉപയോഗത്തില്‍ വന്‍ വര്‍ധന

December 22, 2019
Google News 0 minutes Read

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്റര്‍നെറ്റ് റദ്ദ് ചെയ്ത ഡല്‍ഹിയില്‍ ഓഫ്‌ലൈന്‍ ചാറ്റിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍. ബ്രിഡ്ജ്‌ഫൈ, ഫയര്‍ ചാറ്റ് അടക്കമുള്ള ആപ്ലിക്കേഷനുകളാണ് പ്രതിഷേധക്കാര്‍ ആശയ വിനിമയത്തിനായി ഉപയോഗിച്ചത്. ഈ രണ്ട് ആപ്ലിക്കേഷനുകളും ബ്ലൂടൂത്തിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

യുഎസ് ആപ് ഇന്റലിജന്‍സ് കമ്പനിയായ ആപ്പോടോപിയയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആസാമിലും മേഖാലയയിലും ഇന്റര്‍നെറ്റ് റദ്ദാക്കിയ ഡിസംബര്‍ 12 മുതല്‍ ബ്രിഡ്ജ്‌ഫൈ ആപ്ലിക്കേഷന്റെ ഉപയോഗം 80 ശതമാനത്തോളം വര്‍ധിച്ചു. ഇതിനു പിന്നാലെ കൂടുതല്‍ നഗരങ്ങളില്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതൊടെ ഇത്തരം ആപ്ലിക്കേഷനുകളുടെ ഉപയോഗവും വര്‍ധിച്ചു.

ഡിസംബര്‍ 12 ഓടെ ബ്രിഡ്ജ്‌ഫൈ ആപ്ലിക്കേഷന്‍ 2,609 പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ഇന്ത്യയില്‍ നിന്ന് ആപ്ലിക്കേഷന്റെ ഉപയോഗം വര്‍ധിച്ചുവെന്നും ഉപയോക്താക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബ്രിഡ്ജ്‌ഫൈ ട്വിറ്ററില്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here